പത്തനംതിട്ട: ജില്ലയില്‍ 75 പേരുടെ കൊവിഡ് ഫലം കൂടി നെഗറ്റീവ്. നിസാമുദീനിലെ തബ് ലീഗ് ജമാ അത്ത് സമ്മേളനത്തില്‍ പങ്കെടുത്ത 14 പേരും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. ഇതില്‍ ചിലരുടെ സാംപിളുകള്‍ വീണ്ടും പരിശോധിക്കും. കൊവിഡ് ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ കൂടുതല്‍ നെഗറ്റീവ് ഫലങ്ങള്‍ ജില്ലയ്ക്ക് ആശ്വാസമായിട്ടുണ്ട്.
ജില്ലയില്‍ ഇന്നലെയും ഇന്നുമായി പുറത്തുവന്ന 111 പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണ്. നേരത്തെ ഇറ്റലിയില്‍ നിന്ന് വന്ന കുടുംബുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്ന് രോഗബാധ സ്ഥിരീകരിച്ച ഒരാളും നെഗറ്റീവ് ആയിട്ടുണ്ട്. പത്തനംതിട്ടയില്‍ നിന്ന് നിസാമുദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 25 പേരുടെ പട്ടികയാണ് ജില്ലാ ഭരണകൂടം തയ്യാറാക്കിയത്. എന്നാല്‍ ഇതില്‍ കുടുതല്‍ ആളുകള്‍ സമ്മേളനത്തില്‍ പങ്കെടുത്തിരിക്കാമെന്നാണ് സൂചന. മാര്‍ച്ച ആദ്യവാരം മുതല്‍ നിസാമുദീനില്‍ പോയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം.