Home KERALA വ്യാപനം ഇനിയും കൂടും, പുതിയ 37,190 കോവിഡ്

വ്യാപനം ഇനിയും കൂടും, പുതിയ 37,190 കോവിഡ്

സംസ്ഥാനത്ത് ഇനിയും വ്യാപനം കൂടാന്‍ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീടുകളില്‍ നിന്നാണ് അമ്പത് ശതമാനം ആളുകള്‍ക്കും കോവിഡ് ബാധിക്കുന്നതെന്ന് പഠനത്തില്‍ തെളിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. അതീവ ജാഗ്രത തുടര്‍ന്നും ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തില്‍ 37,190 പേര്‍ക്ക് പുതുതാി കോവിഡ് സ്ഥിരീകരിച്ചു. 57 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 356872 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ ഉള്ളത്. 118 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.08 ശതമാനം ആയി. ആകെ കോവിഡ് മരണം 5507 ആയി. നിലവില്‍ 2,40,000 വാക്‌സിന്‍ ഡോസാണ് സംസ്ഥാനത്ത് സ്‌റ്റോക്കുള്ളത്. ചൊവ്വാഴ്ച രാത്രിയോടെ നാല് ലക്ഷം കോവിഷീല്‍ഡും 75,000 കോവാക്‌സിനും എത്തും. എറണാകുളത്തും കോഴിക്കോടും വീണ്ടും നാലായിരം കടന്ന് കോവിഡ് രോഗികളുടെ എണ്ണം എത്തി. സംസ്ഥാനത്ത് ആവശ്യത്തിന് ഓക്‌സിജന്‍ സ്‌റ്റോക്ക് ഉണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ജില്ലാ അടിസ്ഥാനത്തില്‍ ഉള്ള കണക്കുകള്‍
കോഴിക്കോട് 4788
എറണാകുളം 5030
മലപ്പുറം 4323
തൃശ്ശൂര്‍ 3567
തിരുവനന്തപുരം 3388
പാലക്കാട് 3111
ആലപ്പുഴ 2719
കൊല്ലം 2429
കോട്ടയം 2170
കണ്ണൂര്‍ 1985
പത്തനംതിട്ട 1093
വയനാട് 959
ഇടുക്കി 955
കാസര്‍കോട് 673

LEAVE A REPLY

Please enter your comment!
Please enter your name here