Home KERALA കോവിഡ് ഫൈനായി പിരിച്ചത് 35 കോടി രൂപ

കോവിഡ് ഫൈനായി പിരിച്ചത് 35 കോടി രൂപ

 

ഈ വര്‍ഷം ഇതു വരെ കോവിഡ് നിയമലംഘനങ്ങളില്‍ പിഴയായി പൊലീസ് ചുമത്തിയത് 35 കോടിയില്‍ അധികം രൂപ. കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തെറ്റിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കേസെടുക്കുന്നത്. ജനുവരി മുതല്‍ ജൂണ്‍ ആദ്യ വാരം വരെ പൊലീസ് പിരിച്ചെടുത്തത് 35,17,57,048 രൂപയാണ്. 82,630 പേര്‍ ആണ് ഇക്കാലയളവില്‍ കോവിഡ് നിയമം ലംഘിച്ചതെന്ന് കണ്ടെത്തിയത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് മാത്രം 1,96,31,100 രൂപയാണ് പിരിച്ചത്. അഞ്ഞൂറ് രൂപ മുതല്‍ അയ്യായിരം രൂപ വരെയാണ് കോവിഡ് നിയമലംഘനങ്ങള്‍ക്ക് പിഴയായി ഈടാക്കുന്നത്. മാസ്‌ക് ഇടാതെ പുറത്തിറങ്ങിയാല്‍ അഞ്ഞൂറ് രൂപയാണ് പിഴ ഈടാക്കുന്നത്. അതേ സമയം, പാസില്ലാതെയും മതിയായ കാരണങ്ങള്‍ ഇല്ലാതെയും വാഹനങ്ങളുമായി പുറത്തിറങ്ങിയാല്‍ 2000 രൂപ വരെ പിഴ ചുമത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here