കളിക്കുന്നതിനിടയിലാണ് മൂന്ന് വയസ്സുകാരി ഐസ വാഷിംഗ് മെഷീനില്‍ കുടുങ്ങിയത്. ആലപ്പുഴ
മണ്ണഞ്ചേരി അമ്പനാകുളങ്ങര ജംക്ഷന് പടിഞ്ഞാറ് റിസാന മന്‍സിലില്‍ ഹാരിസ്- റിസാന ദമ്പതികളുടെ ഇളയമകള്‍ ആണ് ഐസ. മണ്ണഞ്ചേരി പൊലീസിന്റെ പ്രവര്‍ത്തനമാണ് ഐസയെ രക്ഷപ്പെടുത്തിയത്. സിറ്റൗട്ടിന്റെ പടിയില്‍ നിന്ന് വാഷിംഗ് മെഷീന്റെ ഡ്രൈയറിന്റെ മൂടി തുറന്ന് കുഞ്ഞഅ അകത്തേക്ക് ചാടുകയായിരുന്നു. കുട്ടിയുടെ കരച്ചില് കേട്ടാണ് ഹാരിസ് ഓടിയെത്തിയത്. അച്ഛനും അമ്മയും കുഞ്ഞിനെ പുറത്തെടുക്കാന്‍ നോക്കിയെങ്കിലും കാല് മടങ്ങിയിരുന്നതിനാല്‍ സാധിച്ചില്ല. അരമണിക്കൂറോളം ഐസ വാഷിംഗ് മെഷീനില്‍ കുടുങ്ങി കിടന്നത്.
മണ്ണാഞ്ചേരി സിഐ രവി സന്തോഷിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വാഷിംഗ് മെഷീനിന്റെ മുകള്ഭാഗം പൊലീസ് അഴിച്ച് മാറ്റിയാണ് കുഞ്ഞിനെ പുറത്തെടുത്തത്.