തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 13 പേർക്ക് കോവിഡ് 19 സ്ഥരീകരിച്ചു. കാസർകോട്ട് ഒമ്പത് പേർക്കും മലപ്പുറത്തു രണ്ട് പേർക്കും കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കാസർകോട്ടെ രോഗബാധിതരിൽ ആറ് പേർ വിദേശത്തു നിന്നും എത്തിയവരാണ്. മൂന്ന് പേർക്ക് സമ്പർക്കം വഴിയും രോഗം ലഭിച്ചു. മലപ്പുറം സ്വദേശിക്ക് കോവിഡ് ബാധിച്ചത് തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തത് വഴിയാണെന്നും പിണറായി അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയാൻ സാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നിയന്ത്രണങ്ങൾ ഫലപ്രദമാകുന്നതായും അദ്ദേഹം കോവിഡ് അവലോകന യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ലോകത്തിന്റെ വിവിധ കോണുകളിലായി 18 മലയാളികൾ കോവിഡ് ബാധിച്ച് മരിച്ചയാതും അദ്ദേഹം അറിയിച്ചു. ഇവരുടെ വിയോഗത്തിന് അനുശോചനം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഇന്നു മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 122 പേരെയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.