Home International ക്രിസ്മസ് പരേഡിലേക്ക് കാർ ഇടിച്ചുകയറി; നിരവധി പേർ മരിച്ചു

ക്രിസ്മസ് പരേഡിലേക്ക് കാർ ഇടിച്ചുകയറി; നിരവധി പേർ മരിച്ചു

വാഷിങ്ടൻ∙ യുഎസിൽ ക്രിസ്മസ് പരേഡിലേക്ക് വാഹനം ഇടിച്ചുകയറി നിരവധി പേർ മരിച്ചു. കൃത്യമായ മരണസംഖ്യ പൊലീസ് പുറത്തുവിട്ടിട്ടില്ല. 12 കുട്ടികളടക്കം 23 പേർക്ക് പരുക്കേറ്റു. വിസ്കോൻസെനിലെ മിലുവാകീയിൽ‌ പ്രാദേശിയ സമയം ഞായറാഴ്ച വൈകിട്ടാണ് സംഭവം. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മിൽവൗക്കി ഡൗൺടൗണിൽ നിന്ന് 20 മൈൽ അകലെയുള്ള വൗകെഷയിൽ വാർഷിക ക്രിസ്മസ് പരേഡിനിടെയായിരുന്നു അപകടം. പരേഡ് ആരംഭിച്ച് അരമണിക്കൂർ കഴിഞ്ഞാണ് ചുവന്ന നിറത്തിലുള്ള കാർ ആൾക്കൂട്ടത്തിലേക്ക് ഇടിച്ചുകയറിയത്. പലരുടെയും ശരീരങ്ങൾ ചിന്നിച്ചിതറി. പാഞ്ഞെത്തിയ രക്ഷാപ്രവർത്തകരും പൊലീസും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. കാർഡ്രൈവർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തീവ്രവാദി ആക്രമണമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here