Home KERALA 18+ കോവിഡ് വാക്‌സിനേഷന് മുന്‍ഗണന ലഭിക്കുന്നത് ഇവര്‍ക്കൊക്കെ

18+ കോവിഡ് വാക്‌സിനേഷന് മുന്‍ഗണന ലഭിക്കുന്നത് ഇവര്‍ക്കൊക്കെ

സംസ്ഥാനത്ത് പതിനെട്ട് വയസ്സിനും 45 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ഇന്ന് മുതല്‍ രജിസ്റ്റര്‍ ചെയ്യാം. ഗുരുതരമായ രോഗമുള്ളവര്‍ക്കാണ് ആദ്യം മുന്‍ഗണന നല്‍കുന്നത്. ഇരുപത് രോഗങ്ങള്‍ ഉള്ളവര്‍ക്കാണ് ഈ പ്രായപരിധിയില്‍ ഉള്ളവരുടെ വിഭാഗത്തില്‍ മുന്‍ഗണന ലഭിക്കുക.
* പ്രമേഹത്തിനോ രക്താതിസമ്മര്‍ദ്ദത്തിനോ ചികിത്സ തേടുന്നവര്‍
* പക്ഷാഘാതം വന്നവര്‍
* വൃക്ക അല്ലെങ്കില്‍ കരള്‍ സ്റ്റെംസെല്‍ മാറ്റിവച്ചവര്‍, കാത്തിരിക്കുന്നവര്‍
* വൃക്കരോഗികള്‍
* കരള്‍രോഗികള്‍
* ഗുരുതര ശ്വാസകോശരോഗത്തിന് ചികിത്സയിലുള്ളവര്‍
* കാന്‍സര്‍ രോഗികള്‍
* എച്ച്‌ഐവി ബാധിതര്‍
* തലാസീമിയ രോഗികള്‍
* ലുക്കിമിയ, ലിംഫോമ, മൈലോമ രോഗികള്‍
* പ്രതിരോധ ശേഷി കുറയുന്ന രോഗമുള്ളവര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന ലഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here