അമൃത്സര്‍: ഇറ്റലിയില്‍നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ പഞ്ചാബിലെ അമൃത്സറില് എത്തിയ 125 യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് ഉച്ചയോടെയെത്തിയ വിമാനത്തിൽ ആകെ 179 യാത്രക്കാരാണുണ്ടായിരുന്നത്.അമൃത്സറിലെ വി.കെ സേത്ത് വിമാനത്താവളത്തില്‍ എത്തിയശേഷം നടത്തിയ പരിശോധനയിലാണ് ഈ വിമാനത്തിലെത്തിയ യാത്രക്കാര്‍ കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചവരെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിൽ പ്രവേശിപ്പിക്കുമെന്നു വിമാനത്താവള അധികൃതർ വ്യക്തമാക്കി. അമൃത്സർ വിമാനത്താവളത്തിൽ വൻജനത്തിരക്കിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഇറ്റലിയിൽനിന്നു യാത്ര പുറപ്പെട്ടപ്പോൾ നെഗറ്റീവ് ആയിരുന്നവർ ഇവിടെയെത്തിയപ്പോൾ പോസിറ്റീവ് ആയതിനെ മിക്ക യാത്രക്കാരും ചോദ്യം ചെയ്യുന്നതായാണ് റിപ്പോർട്ട്.