തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപിക്കായി 12 കോടി രൂപ എത്തിച്ചെന്ന് പൊലീസ് കൊടകര കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് പുറമെയാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ ഈ പങ്കും. കര്‍ണാടകയില്‍ നിന്നാണ് കാശ് കേരളത്തിലേക്ക് എത്തിയത്.
കൊടകര കവര്‍ച്ചയ്ക്ക് ശേഷം ധര്മരാജന് ആദ്യം വിളിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷനായ കെ. സുരേന്ദ്രനെ എന്നും കുറ്റപത്രത്തില്‍ പറയുന്നു. സുരേന്ദ്രന്റെ മകന്റെ ഫോണിലേക്കാണ് കോള്‍ പോയത്. മകനും കേസില്‍ സാക്ഷിപട്ടികയില്‍ ഉണ്ട്. 6.3 കോടി രൂപ തൃശ്ശൂര്‍ ബിജെപി ഓഫീസില്‍ എത്തിച്ചെന്നാണ് പൊലീസ് പറയുന്നത്. മൂന്ന് ചാക്കുകെട്ടുകളായാണ് പണം എത്തിച്ചത്. ആലപ്പുഴയിലേക്കും പത്തനംതിട്ടയിലേക്കും പണം എത്തിയിട്ടുണ്ട്. പണം കൈമാറാന്‍ ടോക്കണ്‍ ഉപയോഗിച്ചു. അതായത്, ടോക്കണ്‍ കര്‍ണാടകയില്‍ കാണിച്ചാല്‍ പണം ലഭിക്കും.