കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പത്ത് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന് നിര്‍ദ്ദേശിച്ച് കോയമ്പത്തൂര്‍ കോര്പ്പറേഷന്. രണ്ട് ഡോസ് വാക്സിന് എടുത്തവര്‍ക്കും ക്വാറന്റീന് നിര്‍ബന്ധമാണ്. ക്വാറന്റീൻ ലംഘിച്ചതായി ബോധ്യപ്പെട്ടാൽ കോളജ് അധികൃതർക്കെതിരെ ഉയർന്ന പിഴ ചുമത്തുമെന്നും ഉത്തരവിലുണ്ട്.
ശരവണപ്പട്ടിയിലെ നഴ്സിങ് കോളജിൽ കോവിഡ് ക്ലസ്റ്റർ രൂപപ്പെട്ടതിനെ തുടർന്നാണു തീരുമാനം. കേരളത്തിൽനിന്നു ബന്ധപ്പെട്ട എല്ലാ േരഖകളുമായി കോളജിലെത്തിയ വിദ്യാർഥികളാണു കുറച്ചു ദിവസങ്ങൾക്കുള്ളിൽ കൂട്ടത്തോടെ പോസിറ്റീവായത്.