Home Uncategorized ഹർത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചു

ഹർത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചു

പമ്പ : സംസ്ഥാന വ്യാപകമായി ഹിന്ദു ഐക്യവേദിയും ശബരിമല കർമ്മ സമിതിയും ഇന്ന് ആഹ്വാനം ചെയ്തിട്ടുള്ള ഹർത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചു. ഇരുമുടിക്കെട്ടുമെന്തി ദർശനത്തിനെത്തിയ ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലടീച്ചർ, ശബരിമല ആചാര സംരക്ഷണ സമിതി കൺവീനർ പൃഥ്വിപാൽ, ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന അധ്യക്ഷൻ പി.സുധീർ ഉൾപ്പെടെ നിരവധി പേരെ യാതൊരു പ്രകോപനവും കൂടാതെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ശബരിമലയിൽ പിണറായി സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പോലീസ് രാജ് അയ്യപ്പഭക്തരെയും വിശ്വാസികളെയും വെല്ലുവിളിക്കുന്നതാണെന്ന് ബിജെപി നേതാക്കൾ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here