Home NATIONAL ഹൈപവര്‍ കമ്മിറ്റിയില്‍ നിന്ന് ചീഫ് ജസ്റ്റിസ് പിന്മാറി

ഹൈപവര്‍ കമ്മിറ്റിയില്‍ നിന്ന് ചീഫ് ജസ്റ്റിസ് പിന്മാറി

ദില്ലി: സിബിഐ ഡയറക്ടര്‍ അലോക് വർമ്മയ്ക്ക് എതിരായ തുടർ നടപടികൾ നിശ്ചയിക്കാനുള്ള ഹൈപവര്‍ കമ്മിറ്റിയില്‍ നിന്ന് ചീഫ് ജസ്റ്റിസ് പിന്മാറി. ജസ്റ്റിസ് എകെ സിക്രിയയുടെ പേര് ചീഫ് ജസ്റ്റിസ് പകരം നിർദ്ദേശിച്ചു. കേസില്‍ കഴിഞ്ഞ ദിവസം വിധി പറഞ്ഞതിനാലാണ് ചീഫ് ജസ്റ്റിസ് മാറി നില്‍ക്കുന്നത്.

പ്രധാനമന്ത്രി, ജസ്റ്റിസ് എ കെ സിക്രിയ, മല്ലികാർജ്ജുൻ ഖാർഗെ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. ഒരാഴ്ചക്കകം സമിതി യോഗം ചേരണമെന്ന് സുപ്രീം കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. അതിനിടെ സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ അലോക് വര്‍മ്മ ഇന്ന് ഓഫീസിലെത്തി ചുമതലയേറ്റു. ഇന്ന് രാവിലെ ദില്ലിയിലെ സിബിഐ ആസ്ഥാനത്ത് എത്തിയാണ് ചുമതലയേറ്റത്.

LEAVE A REPLY

Please enter your comment!
Please enter your name here