Home POLITICS ഹിമാചല്‍ പ്രദേശില്‍ കെട്ടിടം തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ചു

ഹിമാചല്‍ പ്രദേശില്‍ കെട്ടിടം തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ചു

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ ഇരുനിലക്കെട്ടിടം തകര്‍ന്നുവീണ് രണ്ട് പേര്‍ മരിച്ചു. തുടര്‍ച്ചയായി പെയ്യുന്ന ശക്തമായ മഴയെ തുടര്‍ന്ന് കെട്ടിടം തകര്‍ന്ന് വീഴുകയായിരുന്നു. നിരവധി ആര്‍മി ഉദ്യോഗസ്ഥരും കുടുംബവുമടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.

ഹിമാചല്‍പ്രദേശിലെ സോളനില്‍ ഞായറാഴ്ച വൈകുന്നേരം 3.45 ഓടെയാണ് അപകടമുണ്ടായത്. സൈനികനും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ 12 സൈനികരും ഏഴ് പ്രദേശവാസികളും കുടുങ്ങിക്കിടക്കുന്നതായാണ് സൂചന.

18 സൈനികരടക്കം 23 പേരെ രക്ഷപ്പെടുത്തി. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here