തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍കടവിലെ ആശ്രമത്തിനു നേരേ ആക്രമണം. പുലര്‍ച്ചെയെത്തിയ അക്രമികള്‍ രണ്ടുകാറുകള്‍ തീയിട്ടു നശിപ്പിച്ചു. വീടുകള്‍ക്കു കേടുപാടുകളുണ്ട്. അക്രമികള്‍ ആശ്രമത്തിനു മുന്നില്‍ പി.കെ ഷിബു എന്നെഴുതിയ റീത്തും വച്ചു
അയല്‍വാസികളാണ് തീ ഉയരുന്നത് ആദ്യം കണ്ടത്. തുടര്‍ന്നു പൊലീസും അഗ്നിരക്ഷാ സേനയുമെത്തി തീ അണയ്ക്കുകയായിരുന്നു. ഈ ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയ്ക്കും പന്തളം രാജകൊട്ടാരത്തിനും താഴമണ്‍ തന്ത്രികുടുംബത്തിനുമാണെന്നു സന്ദീപാനന്ദഗിരി പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു