മലപ്പുറം: വയനാട് മണ്ഡലത്തിലെ സ്ഥാനാർഥിനിർണയം വൈകുന്നതു വിജയസാധ്യതയെ ബാധിക്കുമെന്നു മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു.
കെപിസിസി, എഐസിസി നേതൃത്വത്തെ ഫോണിൽ വിളിച്ചാണു ഹൈദരലി തങ്ങൾ പ്രഖ്യാപനം വൈകുന്നതിലുള്ള അതൃപ്തി അറിയിച്ചത്. ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് എന്നിവരുമായി നടത്തിയ ചർച്ചയിലാണു കോൺഗ്രസ് നേതൃത്വത്തെ നിലപാട് അറിയിക്കാൻ അദ്ദേഹം തീരുമാനിച്ചത്.