Home Uncategorized സ്ത്രീകളാരെങ്കിലും വന്നാല്‍ നിലയ്ക്കലില്‍ ആരെയും തടയാന്‍ അനുവദിക്കില്ലെന്ന് എഡിജിപി അനില്‍ കാന്ത്

സ്ത്രീകളാരെങ്കിലും വന്നാല്‍ നിലയ്ക്കലില്‍ ആരെയും തടയാന്‍ അനുവദിക്കില്ലെന്ന് എഡിജിപി അനില്‍ കാന്ത്

പത്തനംതിട്ട:ശബരിമലയില്‍ പോകാന്‍ സ്ത്രീകളാരെങ്കിലും വന്നാല്‍ നിലയ്ക്കലില്‍ ആരെയും തടയാന്‍ അനുവദിക്കില്ലെന്ന് എഡിജിപി അനില്‍ കാന്ത്. വാഹനങ്ങള്‍ തടഞ്ഞവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും എഡിജിപി പറഞ്ഞു.

നിലയ്ക്കലില്‍ പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ തടയുന്നത് അടക്കമുള്ള സമരമുറകളിലേക്ക് നീങ്ങിയതോടെയാണ് പൊലീസ് ആസ്ഥാനത്തെ എഡിജിപി അനില്‍ കാന്തിനോട് ഉടന്‍ നിലയ്ക്കലിലേക്ക് പോകാന്‍ ഡിജിപി നിര്‍ദേശിച്ചത്.

തുലാമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കാനിരിക്കേ നാളെ രാവിലെയോടെ പമ്പ, നിലയ്ക്കല്‍,എരുമേലി എന്നിവിടങ്ങളില്‍ പൊലീസിനെ വിന്യസിക്കാനായിരുന്നു ആദ്യം ഉദ്ദേശിച്ചതെങ്കിലും നിലയ്ക്കലിലും മറ്റും ഒരു വിഭാഗം ഭക്തര്‍ വാഹനങ്ങള്‍ തടയുകയും പരിശോധന നടത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ വൈകിട്ടോടെ തന്നെ പമ്പയിലും നിലയ്ക്കലിലും എരുമേലിയിലും വന്‍തോതില്‍ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here