തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ജീവനക്കാരിയെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു. കോണ്ഫിഡമന്ഷ്യല് അസിസ്റ്റന്റായ കണ്ണൂര്‍ സ്വദേശി ഹിത (39)യെയാണ് തമ്പാനൂര്‍ ഗാന്ധാരിയമ്മന്‍ കോവിലിനു സമീപത്തെ സെക്രട്ടേറിയറ്റ് എംപ്ലോയീസ് സൊസൈറ്റിയിലെ ലേഡീസ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഡപ്യൂട്ടേഷന് നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവര്‍ കടുത്ത മാനസ്സികസംഘര്ഷത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. ആര്.ഡി.ഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തമ്പാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.