Home Uncategorized സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലുകൾ പൊളിച്ചുമാറ്റി; ഇനി പന്തൽ കെട്ടി സമരം ചെയ്യാൻ അനുവദിക്കില്ലെന്നു മേയർ

സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലുകൾ പൊളിച്ചുമാറ്റി; ഇനി പന്തൽ കെട്ടി സമരം ചെയ്യാൻ അനുവദിക്കില്ലെന്നു മേയർ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെസമരപ്പന്തലുകൾ അർധരാത്രി പൊലീസ് പൊളിച്ചുമാറ്റി. ജില്ലാ ഭരണകൂടത്തിന്‍റെ നിർദേശപ്രകാരമാണ് പൊലീസ് നടപടി. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചാണ് സമരപ്പന്തലുകൾ പൊളിച്ചു നീക്കിയതെന്ന് മേയർ വി കെ പ്രശാന്ത് വ്യക്തമാക്കി. സമരപ്പന്തലുകൾ പൊലീസ് പൊളിക്കാനെത്തിയത് സമരക്കാർ ചെറുത്തതോടെ അർധരാത്രി സെക്രട്ടേറിയറ്റ് പരിസരത്ത് വാക്കുതർക്കവും പ്രതിഷേധവുമായി. സമരപ്പന്തലിൽ നിന്ന് മാറാൻ വിസമ്മതിച്ചവരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റി. കെഎസ്ആർടിസി എംപാനൽ ജീവനക്കാരുടേതുൾപ്പടെയുള്ള സമരപ്പന്തലുകൾ പൊലീസ് ഏറെ പണിപ്പെട്ടാണ് പൊളിച്ചത്.  ഇനി സെക്രട്ടേറിയറ്റിന് മുന്നിൽ പന്തൽ കെട്ടി സമരം ചെയ്യാൻ അനുവദിക്കില്ലെന്നും മേയർ വി കെ പ്രശാന്ത് വ്യക്തമാക്കി. ഇതിന് മുമ്പ് എ കെ ആന്‍റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് സമരപ്പന്തലുകൾ മാറ്റാൻ നടപടിയുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here