Home NATIONAL സുപ്രീം കോടതി വിധിയില്‍ ആശങ്കകളില്ലെന്ന് നിയുക്ത ശബരിമല മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരി

സുപ്രീം കോടതി വിധിയില്‍ ആശങ്കകളില്ലെന്ന് നിയുക്ത ശബരിമല മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരി

പമ്പ: ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയില്‍ ആശങ്കകളില്ലെന്ന് നിയുക്ത ശബരിമല മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരി. തന്‍റെ കര്‍ത്തവ്യ നിര്‍വ്വഹണത്തിന് ഇത് തടസമല്ല. എല്ലാം നന്നായി വരട്ടേയെന്നാണ് പ്രാര്‍ഥനയെന്നും യുവതീപ്രവേശന വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി വിധിയേതുടര്‍ന്ന് കേരളത്തില്‍ ഉണ്ടായ പ്രശ്നങ്ങള്‍ തന്നെ ബാധിക്കുന്ന പ്രശ്നമല്ലെന്ന് വി.എന്‍. വാസുദേവന്‍ നമ്പൂതിരി നേരത്തെയും വ്യക്തമാക്കിയിരുന്നു.  പൂജാ കാര്യങ്ങള്‍ മാത്രമാണ് തന്‍റെ ഉത്തരവാദിത്തം.

LEAVE A REPLY

Please enter your comment!
Please enter your name here