കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ കുടുംബത്തെ ആക്രമിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്ത്തകന് പിടിയില്‍. നെട്ടൂര്‍ സ്വദേശി സുധീഷാണു കുറ്റ്യാടി പൊലീസിന്റെ പിടിയിലായത്. ഇന്നലെ ഉച്ചയോടെയാണു പി.മോഹനന്റെ മകന് ജൂലിയസ് നികിതാസ്, ഭാര്യ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സാനിയോ മനോമിയെയും ഹര്‍ത്താലിന്റെ മറവില്‍ ആസുത്രിതമായി ആക്രമിച്ചത്. കക്കട്ടില്‍ അമ്പലകുളങ്ങരയില് വച്ചുണ്ടായ ആക്രമണത്തില്‍ സാരമായി പരുക്കേറ്റ ഇരുവരെയും മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോകുന്ന വഴിയും ആയുധങ്ങളുമായെത്തിയ സംഘം പൊലീസിന്റെ സാന്നിധ്യത്തില്‍ ആക്രമിച്ചിരുന്നു.
Home Uncategorized സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ കുടുംബത്തെ ആക്രമിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്ത്തകന് പിടിയില്‍