Home NATIONAL സാലറി ചലഞ്ച്: സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു

സാലറി ചലഞ്ച്: സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു

തിരുവനന്തപുരം: സാലറി ചലഞ്ചില്‍ അനുകൂല വിധി തേടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് മുന്നോടിയായി അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം സര്‍ക്കാര്‍ തേടിയിരിക്കുകയാണ് സാലറി ചലഞ്ചിലേക്ക് ശമ്പളം നല്‍കാന്‍ തയ്യാറല്ലാത്ത ജീവനക്കാര്‍ വിസമ്മത പത്രം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ജീവനക്കാര്‍ സാലറി ചലഞ്ചില്‍ നിന്നും പിന്മാറാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here