Home Uncategorized സന്നിധാനത്ത് 75 ഓളം പേര്‍ അടങ്ങുന്ന സംഘത്തിന്റെ നാമജപയജ്ഞം

സന്നിധാനത്ത് 75 ഓളം പേര്‍ അടങ്ങുന്ന സംഘത്തിന്റെ നാമജപയജ്ഞം

ശബരിമല: സന്നിധാനത്ത് വീണ്ടും നാമജപയജ്ഞം. 75 ഓളം പേര്‍ അടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലാണ് നാമജപയജ്ഞം. വടക്കേ നടയിലാണ് ഇവര്‍ ഒത്തുകൂടിയത്. സന്നിധാനത്ത് ശരണം വിളിക്കുന്നവര്‍ക്കെതിരെ പൊലീസ് കേസെടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് നാമജപയജ്ഞം. നടപ്പന്തലിലേക്കു നീങ്ങാനുള്ള ഇവരുടെ ശ്രമം പൊലീസ് തടഞ്ഞു. മാളികപ്പുറത്തേയ്ക്ക് മാറി നിന്നു നാമജപയജ്ഞം നടത്താന്‍ പൊലീസ് നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ മാളികപ്പുറത്തേയ്ക്കുള്ള വഴിയിലേക്കു ഇവര്‍ മാറി. ഇവര്‍ക്കു ചുറ്റും പൊലീസ് വലയം തീര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here