Home Uncategorized സന്നിധാനത്ത് അക്രമങ്ങള്‍ കാണിച്ച 150 പേരുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടു

സന്നിധാനത്ത് അക്രമങ്ങള്‍ കാണിച്ച 150 പേരുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടു

തിരുവനന്തപുരം: ചിത്തിര ആട്ടത്തിരുനാളിന് നവംബര്‍ 5,6 തീയതികളില്‍ ശബരിമല നട തുറന്നപ്പോള്‍ സന്നിധാനത്ത് അക്രമങ്ങള്‍ കാണിച്ചവരുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടു. 150 പേരുടെ ഫോട്ടോയാണ് ആദ്യഘട്ടമായി പുറത്തു വിട്ടത്. ഫോട്ടോകളിലുള്ളവരെ തിരിച്ചറിഞ്ഞ് നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി ജില്ലാ പൊലീസ് മേധാവികള്‍ക്ക് അയച്ചു കൊടുത്തു.


നിയമവിരുദ്ധമായി സംഘം ചേരുക, ആയുധങ്ങളുമായി സംഘംചേരുക, കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുക, സ്ത്രീകളെ അപമാനിക്കുക, കൊലപാതകശ്രമം, ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സുരക്ഷയുടെ ഭാഗമായി സന്നിധാനത്ത് സ്ഥാപിച്ച ക്യാമറകളില്‍നിന്നും വിഡിയോ ദൃശ്യങ്ങളില്‍നിന്നുമാണ് അക്രമികളെ തിരിച്ചറിഞ്ഞത്. അക്രമികളെ തിരിച്ചറിയാനുള്ള പരിശോധനകള്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here