Home POLITICS സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു നേരെയുണ്ടായ ആക്രമണത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നു കെ.സുരേന്ദ്രന്‍

സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു നേരെയുണ്ടായ ആക്രമണത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നു കെ.സുരേന്ദ്രന്‍

കാസര്‍കോട് : സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു നേരെയുണ്ടായ ആക്രമണത്തിനു പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍.


സന്ദീപാനന്ദന്‍ എന്നു പറയുന്ന ഒരാളുടെ ഹോം സ്റ്റേ തകര്‍ത്തതിന്, ഓഖിയും പ്രളയവുമുണ്ടായപ്പോള്‍ പുറത്തിറങ്ങാത്ത മുഖ്യമന്ത്രി ഉടന്‍ എത്തി. സംഭവത്തില്‍ വലിയ ഗൂഢാലോചനയുണ്ട്. അതിനു തെളിവാണ് സിസിടിവി ഓഫ് ആയത്. ഇതിനെക്കുറിച്ച് അന്വേഷിക്കണം. പ്രതികളെ ഉടന്‍ പിടികൂടണം. ശബരിമല പ്രശ്‌നത്തിലുണ്ടായ വിശ്വാസികളുടെ മുന്നേറ്റത്തെ തടയാനുള്ള ശ്രമമാണ് നടക്കുന്നത്. ശബരിമലയില്‍ യുവതീപ്രവേശം സാധ്യമാക്കാനുള്ള ശ്രമങ്ങളെ ബിജെപി ചെറുത്തു തോല്‍പ്പിക്കുമെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കില്ലെന്നും സുരേന്ദ്രന്‍ സൂചന നല്‍കി. യുഡിഎഫും എല്‍ഡിഎഫും സഹകരിച്ചാല്‍ ഒരു മാസത്തിനുള്ളില്‍ കോടതി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. സാക്ഷികള്‍ക്കു സ്വതന്ത്രമായി കോടതിയില്‍ ഹജരാകാന്‍ സാധിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നതുകൊണ്ടാണ് കേസ് നീണ്ടുപോയത്. അനുകൂലമായ വിധിയാണ് പ്രതിക്ഷിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here