Home KERALA സനലിന്റെ മൃതദേഹവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

സനലിന്റെ മൃതദേഹവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി പിടിച്ചുതള്ളിയതിനെ തുടര്‍ന്നു കാറിടിച്ചുമരിച്ച സനലിന്റെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം. ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. നൂറുകണക്കിനാളുകളാണ് ഉപരോധത്തില്‍ പങ്കെടുക്കുന്നത്. സനലിനെ ആക്രമിച്ച ഡിവൈഎസ്പി ഹരികുമാറിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടാണ് ഉപരോധം. നെടുമങ്ങാട് എഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം പ്രദേശത്തുണ്ട്.


സംഭവത്തില്‍ ഡിവൈഎസ്പി ബി. ഹരികുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഹരികുമാറിനെതിരെ കൊലക്കുറ്റത്തിനു കേസെടുത്തതിനു പിന്നാലെ വകുപ്പുതല അന്വേഷണവും ആരംഭിച്ചു. കാര്‍ മാറ്റിയിടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഡിവൈഎസ്പി യുവാവിനെ മര്‍ദിച്ചശേഷം എതിരെ വന്ന കാറിനു മുന്നിലേക്കു തള്ളുകയായിരുന്നെന്നാണ് ആരോപണം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. നിലവില്‍ ഡിവൈഎസ്പി ഒളിവിലാണെന്നാണു പൊലീസ് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here