Home Uncategorized സംസ്ഥാനത്ത് ബിജെപി കോണ്‍ഗ്രസ് കോര്‍ഡിനേഷന്‍ കമ്മിറ്റി: കോടിയേരി ബാലകൃഷ്ണന്‍

സംസ്ഥാനത്ത് ബിജെപി കോണ്‍ഗ്രസ് കോര്‍ഡിനേഷന്‍ കമ്മിറ്റി: കോടിയേരി ബാലകൃഷ്ണന്‍

കാസര്‍ഗോഡ്: സംസ്ഥാനത്ത് ബിജെപി കോണ്‍ഗ്രസ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
കമ്മിറ്റിയിലെ കോണ്‍ഗ്രസ് പ്രധിനിധിയാണ് കെ സുധാകരനെന്ന് കോടയേരി പരിഹസിച്ചു. മുസ്ലിം ലീഗ് നിലപാട് അവര്‍ക്ക് തന്നെ ദോഷം ചെയ്യുമെന്നും കോടിയേരി പറഞ്ഞു

സിപിഎമ്മിനെ വിശ്വാസികളില്‍ നിന്ന് ഒറ്റപ്പെടുത്താനാവില്ലെന്ന് വിശ്വാസം രക്ഷിക്കാന്‍ പോരാടിയവരാണ് സിപിഎം. കമ്യുണിസ്റ്റുകള്‍ ഹിന്ദു വിരുദ്ധരെന്ന് പ്രചരിപ്പിക്കുന്നു. ഗവണ്‍മെന്റിന് സുപ്രിം കോടതി വിധി നടപ്പിലാക്കുകയല്ലാതെ വേറെ വഴി ഇല്ല. ബിജെപിക്കും കോണ്‍ഗ്രസിനും റിവ്യൂ ഹര്‍ജിനല്കമല്ലോ എന്ത് കൊണ്ട് നല്‍കുന്നില്ലെന്നും കോടിയേരി ചോദിച്ചു.

1991 ല്‍ ഹൈക്കോടതി സ്ത്രീ പ്രവേശനം വിലക്കിയപ്പോള്‍ സിപിഎം അപ്പീല്‍ പോയിട്ടില്ല. സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് കോടതിയില്‍ പോയത് ഇടതുപക്ഷമല്ല. ബിജെപിക്ക് മഹാരാഷ്ട്രയില്‍ ഒരു നിലപടും കേരളത്തില്‍ വേറൊരു നിലപാടുമാണ്. വിധിയെ ആദ്യം സ്വാഗതം ചെയ്തവര്‍ ഇപ്പൊ എതിര്‍ക്കുന്നത് എന്തിനെന്ന് വ്യക്തമാണ്.

സ്ത്രീകളുടെ അവകാശത്തിനെതിരെ സ്ത്രീകള്‍ തന്നെ സമരം ചെയ്യുകയാണ്. ഉത്തരേന്ത്യയിലെ സാഹചര്യം ഇവിടെയും കാണുന്നുണ്ട്. ശബരിമലയില്‍ പൊലീസിന്റെ ആത്മസംയമനം ബലഹീനതയായി കാണേണ്ട.
ഒരു സമരത്തെ നേരിടാന്‍ കഴിയാത്തവരല്ല കേരള പൊലീസ് എന്നോര്‍ക്കണം. ശബരിമലയെ കലാപ ഭൂമിയാക്കാന്‍ അനുവധിക്കില്ലെന്നും കോടിയേരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here