Home KERALA സംവിധായകന്‍ പ്രിയനന്ദനന് നേരെ ആക്രമണം

സംവിധായകന്‍ പ്രിയനന്ദനന് നേരെ ആക്രമണം

തൃശൂര്‍: സംവിധായകന്‍ പ്രിയനന്ദനന് നേരെ ആക്രമണം. പ്രിയനന്ദനനെ ചാണകവെള്ളം തളിച്ചു മര്‍ദിച്ചു. ബിജെപി പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചതെന്ന് പ്രിയനന്ദനന്‍ പറഞ്ഞു. തൃശൂര്‍ വല്ലച്ചിറയിലെ വീടിനു സമീപമാണ് ആക്രമണമുണ്ടായത്. രാവിലെ ഒന്‍പതുമണിയോടെ പാല്‍ വാങ്ങിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു ആക്രമണം. അദ്ദേഹം ചേര്‍പ്പ് ആശുപത്രിയില്‍ ചികിത്സ തേടി. ചെവിക്കാണ് പരുക്കേറ്റത്. ശബരിമല വിഷയത്തില്‍ പ്രിയനന്ദനന്റെ ഫെയ്‌സ്ബുക് പോസ്റ്റ് വിവാദമായിരുന്നു.
പൊലീസ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സരോവറാണ് ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. അതേസമയം ഒരാള്‍ മാത്രമല്ല, പിന്നില്‍ മറ്റാളുകളും ഉണ്ടെന്നും അക്രമിയെ കണ്ടാല്‍ അറിയാമെന്നും പ്രിയനന്ദനന്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here