Home KERALA സംവാദത്തിന്റ സംസ‌്കാരം ലോകത്തിന് സംഭാവനചെയ്ത നാടാണ് കേരളമെന്ന‌് സ്പീക്കർ

സംവാദത്തിന്റ സംസ‌്കാരം ലോകത്തിന് സംഭാവനചെയ്ത നാടാണ് കേരളമെന്ന‌് സ്പീക്കർ

തൃശൂർ: സംവാദത്തിന്റ സംസ‌്കാരം ലോകത്തിന് സംഭാവനചെയ്ത നാടാണ് കേരളമെന്ന‌് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. ജനാധിപത്യത്തിന്റെ അടിത്തറ വിശ്വാസമല്ല, ഭരണഘടനയാണ്. ആ ഭരണഘടനയെ സംരക്ഷിക്കേണ്ട ബാധ്യത സംഘർഷരഹിതമായ സമൂഹം വേണമെന്ന് ആഗ്രഹിക്കുന്ന എല്ലാവർക്കുമുണ്ട്. അത് മറച്ചുവച്ച് ഒരു സമീപനം സ്വീകരിക്കാനാകില്ല.
ശബരിമലയിൽ ചോരയൊഴുക്കി അശുദ്ധിവരുത്തി ക്ഷേത്രം അടച്ചിടാൻ രാഹുൽ ഈശ്വറിന് ആരാണ് അധികാരം കൊടുത്തതെന്നും ശ്രീരാമകൃഷ‌്ണൻ ചോദിച്ചു. തൃശൂർ മുണ്ടശേരി ഹാളിൽ പ്രൊഫ. ജോസഫ് മുണ്ടശേരി അനുസ്മരണവും അവാർഡ‌്ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു സ‌്പീക്കർ.

LEAVE A REPLY

Please enter your comment!
Please enter your name here