കൊച്ചി: ശബരിമലയില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് സ്പെഷല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അക്രമത്തിലും തിക്കിലും തിരക്കിലും പെട്ട് തീര്‍ഥാടകര്‍ക്കും പൊലീസിനും ജീവാപായം ഉണ്ടാകാം.
പ്രക്ഷോഭകാരികളും വിശ്വാസ സംരക്ഷകരെന്ന പേരില്‍ കുറച്ചാളുകളും നിലയുറപ്പിച്ചിരിക്കുകയാണ്. നിലയ്ക്കല്‍, പമ്പ, ശബരി പീഠം എന്നിവിടങ്ങളില്‍ ഇവരുടെ സാന്നിധ്യമുണ്ട്. 50 വയസിനു മുകളിലുള്ള സ്ത്രീകളെയും തടയുന്ന സ്ഥിതി ഉണ്ടായെന്നും കമ്മിഷണര്‍ കോടതിയില്‍ ബോധിപ്പിച്ചു.