Home NATIONAL ശബരിമല; സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് നാമജപമാല

ശബരിമല; സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് നാമജപമാല

തിരുവനന്തപുരം: ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് നാമജപമാല സംഘടിപ്പിച്ചു. ശബരിമല ധര്‍മ്മ സംരക്ഷണസമിതി, സംവരണസമുദായ മുന്നണി, വി.എസ്.ഡി.പി., ശബരിമല സംരക്ഷണ കൂട്ടായ്മ എന്നിവരുടെ നേതൃത്വത്തിലായിരുന്ന നാമജപമാല സംഘടിപ്പിച്ചത്.പത്മനാഭസ്വാമി ക്ഷേത്രപരിസരത്തുനിന്നാരംഭിച്ച നാമജപമാല സെക്രട്ടേറിയറ്റിനുമുന്നില്‍ സമാപിച്ചു.

ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നില്‍ പന്തളം രാജകുംടുംബത്തിന്‍റെ ഏകദിന നാമയജ്ഞം നടക്കുകയാണ്. അയ്യപ്പ ധർമ്മ സംരക്ഷണ സമിതിയും ഏകദിന നാമയജ്ഞത്തില്‍ പങ്കെടുക്കുന്നുണ്ട്. സെക്രട്ടേറിയറ്റിന് മുന്നിൽ രാവിലെ മുതൽ വൈകിട്ട് ആറ് വരെയാണ് യജ്ഞം. പന്തളം രാജപ്രതിനിധി ശശികുമാർ വർമ്മ പരിപാടി ഉദ്ഘാടനം ചെയ്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here