Home Uncategorized ശബരിമല വിഷയത്തില്‍ രാജകുടുംബത്തിനെതിരെ മന്ത്രി സുധാകരൻ

ശബരിമല വിഷയത്തില്‍ രാജകുടുംബത്തിനെതിരെ മന്ത്രി സുധാകരൻ

ആലപ്പുഴ: ശബരിമല വിഷയത്തില്‍ രാജകുടുംബത്തിനും പന്തളം കൊട്ടാരം നിര്‍വാഹക സംഘത്തിനുമെതിരെ ആഞ്ഞടിച്ച് മന്ത്രി ജി. സുധാകരൻ. പുറക്കാട് പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് മന്ത്രി രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്. 

”തമ്പുരാട്ടി, എവിടത്തെ തമ്പുരാട്ടിയാണ്. തിരുവിതാംകൂര്‍ മഹാറാണി എന്നൊരു പദവിയില്ല. രാജകുടുംബവും ഇല്ല, രാജവാഴ്ച എന്നോ അവസാനിച്ചതാണ്”- മന്ത്രി പറഞ്ഞു. പന്തളം കൊട്ടാരം നിര്‍ഹാവക സംഘം പ്രസിഡന്‍റ് ശശികുമാര്‍ വര്‍മ്മ മുന്‍ എസ്എഫ്ഐക്കാരനാണെന്നും അന്ന് പാര്‍ട്ടിയുടെ ഉപ്പും ചോറും തിന്നയാള്‍ ഇപ്പോള്‍ സര്‍ക്കാരിനെ അധിക്ഷേപിക്കുകയാണെന്നും ജി.സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here