Home Uncategorized ശബരിമല വിഷയത്തില്‍ നിലപാട് മാറ്റി ശ്രീധരന്‍ പിള്ള

ശബരിമല വിഷയത്തില്‍ നിലപാട് മാറ്റി ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിലപാട് മാറ്റി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. ക്ഷേത്ര നട അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഉപദേശം തേടുന്നതിനു തന്ത്രി വിളിച്ചെന്ന നിലപാടാണ് ബിജെപി അധ്യക്ഷന്‍ മാറ്റിയത്.

തന്ത്രിയെന്നല്ല തന്ത്രി കുടുംബത്തിലെ ആരെങ്കിലുമാകാം വിളിച്ചതെന്നാണു താന്‍ ഉദ്ദേശിച്ചതെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. കണ്ഠര് രാജീവര് വിളിച്ചോ എന്നറിയില്ല. വിളിച്ചിട്ടില്ലെന്ന് രാജീവര് പറഞ്ഞെങ്കില്‍ അതു ശരിയായിരിക്കാം- ശ്രീധരന്‍ പിള്ള പറഞ്ഞു.
നട അടച്ചിടുന്നതിനെക്കുറിച്ച് രാജീവര് ഉപദേശം ചോദിച്ചെന്ന് ശ്രീധരന്‍ പിള്ള പ്രസംഗിച്ചിരുന്നു. എന്നാല്‍ ശ്രീധരന്‍ പിള്ളയോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്നു വ്യക്തമാക്കി തന്ത്രി കണ്ഠര് രാജീവര് രംഗത്തെത്തി. ദേവസ്വം ബോര്‍ഡിനെയാണ് തന്ത്രി ഇക്കാര്യം അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here