Home Uncategorized ശബരിമല വിധി: പ്രധാനമന്ത്രി നിലപാട് തുറന്ന് പറയണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

ശബരിമല വിധി: പ്രധാനമന്ത്രി നിലപാട് തുറന്ന് പറയണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ശബരിമല വിധി നടപ്പാക്കേണ്ടെന്നാണു പ്രധാനമന്ത്രിയുടെ നിലപാടെങ്കില്‍ അക്കാര്യം തുറന്നുപറയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മോദി അടിക്കടി കേരളത്തില്‍ വരുന്നത് ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ്. കമ്യൂണിസ്റ്റുകള്‍ സംസ്‌കാരം തകര്‍ക്കുന്നുവെന്ന പ്രസ്താവനയും ആസൂത്രിതം.
സ്ത്രീശാക്തീകരണം പറയുന്നവര്‍ ആദ്യം വനിതാ സംവരണം നടപ്പാക്കുകയാണു വേണ്ടത്. കേരളത്തെപ്പറ്റി നരേന്ദ്ര മോദിക്ക് അറിയില്ലെന്നും കോടിയേരി പറഞ്ഞു. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസില്‍ റെയ്ഡ് നടത്തിയ എസ്പി ചൈത്ര തെരേസ ജോണിനെയും കോടിയേരി വിമര്‍ശിച്ചു. സര്‍ക്കാരിനു മുകളില്‍ ഒരു ഓഫിസറും പറക്കണ്ട. സിപിഎം നിരോധനമുള്ള പാര്‍ട്ടിയല്ല. പാര്‍ട്ടി ഓഫിസില്‍ റെയ്ഡ് നടത്തിയത് ആസൂത്രിത സംഭവമാണെന്നും കോടിയേരി ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here