Home Uncategorized ശബരിമല വരുമാനത്തില്‍ വന്‍ ഇടിവ്

ശബരിമല വരുമാനത്തില്‍ വന്‍ ഇടിവ്

സന്നിധാനം: ശബരിമല വരുമാനത്തില്‍ വന്‍ ഇടിവ്. വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെയപേക്ഷിച്ച് 28 കോടി രൂപ കുറവു വന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കാണിക്ക വരുമാനത്തില്‍ 7 കോടി 75 ലക്ഷം രൂപയുടെ കുറവ് ഉണ്ടായി.

12 ദിവസം കൊണ്ട് വിറ്റത് 66 ലക്ഷം രൂപയുടെ അപ്പം മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഇത് മൂന്ന് കോടി നാല്‍പ്പത്തിയൊന്ന് ലക്ഷം ആയിരുന്നു.

ഈ വര്‍ഷം അരവണ വില്‍പനയില്‍ ലഭിച്ചത് 6 കോടി 75 ലക്ഷം രൂപ മാത്രമാണ്. കഴിഞ്ഞ വര്‍ഷം ആദ്യ 12 ദിവസം വിറ്റത് 20 കോടി 6 ലക്ഷം രൂപയുടെ അരവണയായിരുന്നു. കാണിക്ക വരുമാനത്തില്‍ 7 കോടി 75 ലക്ഷം രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.  ഓഡിറ്റ് വിഭാഗം തയ്യാറാക്കിയ കണക്കാണ് ഇത്.ശബരിമലയിലെ നടവരവ് മാത്രമല്ല പരോക്ഷമായുള്ള സാമ്പത്തിക ഇടപാടുകളിലും വലിയ തോതിലുള്ള കുറവുകളാണ് ഉണ്ടായിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here