Home Uncategorized ശബരിമല യുവതീപ്രവേശ വിഷയത്തില്‍ വിധി നടപ്പാക്കുന്നതില്‍ സാവകാശം തേടി സുപ്രീംകോടതിയെ സമീപിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്...

ശബരിമല യുവതീപ്രവേശ വിഷയത്തില്‍ വിധി നടപ്പാക്കുന്നതില്‍ സാവകാശം തേടി സുപ്രീംകോടതിയെ സമീപിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം

തിരുവനന്തപുരം : ശബരിമല യുവതീപ്രവേശ വിഷയത്തില്‍ വിധി നടപ്പാക്കുന്നതില്‍ സാവകാശം തേടി സുപ്രീംകോടതിയെ സമീപിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തത്വത്തില്‍ തീരുമാനിച്ചു.


അന്തിമ തീരുമാനം വെള്ളിയാഴ്ച കൈക്കൊള്ളുമെന്ന് ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ അറിയിച്ചു. ദേവസ്വം ബോര്‍ഡ് ഭക്തര്‍ക്കൊപ്പമാണെന്നും ഉത്തരവാദിത്തം നിറവേറ്റുമെന്നും പത്മകുമാര്‍ വ്യക്തമാക്കി. സര്‍വകക്ഷി യോഗത്തിലെ കടുത്ത നിലപാടിന് പിന്നാലെയാണ് വിധി നടപ്പാക്കുന്നതില്‍ ദേവസ്വംബോര്‍ഡിന് സാവകാശം തേടാമെന്ന നിലയില്‍ മുന്‍നിലപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അയവ് വരുത്തിയത്. തീരുമാനമെടുക്കേണ്ടത് ദേവസ്വം ബോര്‍ഡാണെന്ന് തന്ത്രിയും രാജകുടുംബവുമായുള്ള ചര്‍ച്ചയിലാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ നിര്‍ണായക നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ ദേവസ്വം ബോര്‍ഡ് പിന്നാലെ യോഗം ചേര്‍ന്നു. തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിക്കാന്‍ ധാരണയായത്

LEAVE A REPLY

Please enter your comment!
Please enter your name here