തിരുവനന്തപുരം: ശബരിമല യുവതീപ്രവേശം സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശങ്ങള്‍ ഭക്തരോടുള്ള യുദ്ധപ്രഖ്യാപനമാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
മുഖ്യമന്ത്രി മനഃപ്പൂര്‍വം പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. ഇതു പദവിക്കു യോജിച്ചതാണോയെന്ന് അദ്ദേഹം തന്നെ ആലോചിക്കണം. ശബരിമലയിലെ ആചാരനുഷ്ഠാനങ്ങളുടെ അവസാന വാക്ക് താഴ്മണ്‍ തന്ത്രിയാണെന്നു ഹൈക്കോടതിയും സുപ്രീംകോടതിയും വിധിച്ചിട്ടുണ്ട്. എന്നിട്ടും മുഖ്യമന്ത്രി തന്ത്രിമാരെ മനഃപ്പൂര്‍വം ആക്ഷേപിക്കാന്‍ ശ്രമിക്കുന്നതു ഗൂഢലക്ഷ്യത്തോടെയാണെന്നു ചെന്നിത്തല പറഞ്ഞു.