Home Uncategorized ശബരിമല യുവതി പ്രവേശനം; നിര്‍ണായക ദേവസ്വം ബോര്‍ഡ് യോഗം ഇന്ന്

ശബരിമല യുവതി പ്രവേശനം; നിര്‍ണായക ദേവസ്വം ബോര്‍ഡ് യോഗം ഇന്ന്

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ യോഗം ഇന്ന് ചേരും. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് വിശദമായ ചര്‍ച്ചകള്‍ക്കായി ബോര്‍ഡ് യോഗം ചേരുന്നത്.

ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും റിപ്പോര്‍ട്ട് നല്‍കുന്നത് സംബസിച്ച് അന്തിമ തീരുമാനം യോഗത്തിലെടുക്കും. കൃത്യമായ നിയമോപദേശം തേടിയ ശേഷം മാത്രം ഇക്കാര്യത്തില്‍ മുന്നോട്ട് പോയാല്‍ മതിയെന്നാണ് ബോര്‍ഡ് തീരുമാനം. ഇതിന് പുറമെ സര്‍ക്കാരിനോടു കൂടി ചര്‍ച്ച ചെയ്ത ശേഷമേ അന്തിമ തീരുമാനമെടുക്കു.

LEAVE A REPLY

Please enter your comment!
Please enter your name here