തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിധിക്കെതിരെ സമര്‍പ്പിച്ച റിട്ട് ഹര്‍ജികള്‍ എപ്പോള്‍ പരിഗണിക്കാനാകുമെന്നത് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗൊയ് അധ്യക്ഷനായ ബഞ്ച് ഇന്ന് തീരുമാനിക്കും.
അയ്യപ്പഭക്തരുടെ ദേശീയ അസോസിയേഷനും ഒരു സ്വകാര്യ വ്യക്തിയുമാണ് ഇന്നലെ റിട്ട് ഫയല്‍ ചെയ്തത്. കേരളത്തിലെ അടിയന്തര സാഹചര്യം പരിഗണിക്കണമെന്ന അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. നിലവിലെ കോടതി വിധി അനുഛേദം 32 പ്രകാരം മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും, ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ വാദം കേള്ക്കാതെയുമെടുത്ത തീരുമാനമാണെന്നും ഹര്‍ജിയില്‍ പറയുന്നു. പുന:പരിശോധനാ ഹര്‍ജിയിലെ വാദങ്ങള്‍ തുറന്ന കോടതിയില്‍ കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് റിട്ട് സമര്‍പ്പിച്ചിരിക്കുന്നത്.