Home Uncategorized ശബരിമല: യുഡിഎഫ് നിലപാടില്‍ ആശയക്കുഴപ്പമില്ലെന്നു ചെന്നിത്തല ; രാഹുല്‍ ഗാന്ധിയുടെ നിലപാട് മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നു മുല്ലപ്പള്ളി...

ശബരിമല: യുഡിഎഫ് നിലപാടില്‍ ആശയക്കുഴപ്പമില്ലെന്നു ചെന്നിത്തല ; രാഹുല്‍ ഗാന്ധിയുടെ നിലപാട് മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് യുഡിഎഫ് നിലപാടില്‍ ആശയക്കുഴപ്പമില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിശ്വാസികള്‍ക്കൊപ്പമാണു യുഡിഎഫും കോണ്‍ഗ്രസും. നിലപാടില്‍ മാറ്റമില്ല. രാഹുല്‍ ഗാന്ധി കേരള നേതൃത്വത്തെ തളളിപ്പറഞ്ഞതല്ല. കോണ്‍ഗ്രസ് അധ്യക്ഷന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നു. എങ്കിലും കേരള നേതൃത്വത്തിന്റെ നിലപാടുമായി മുന്നോട്ടുപോകാന്‍ അനുമതി നല്‍കി. കോണ്‍ഗ്രസ് അധ്യക്ഷന്റെ മഹത്വമാണ് ഇതു വ്യക്തമാക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാട് മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി ഇപ്പോഴും യുവതീപ്രവേശത്തിന് എതിരാണ്. അതിനൊപ്പമാണ് രാഹുല്‍ ഗാന്ധിയെന്ന് ഉറപ്പു ലഭിച്ചു. കേരളത്തിലെ വികാരമനുസരിച്ച് അനുകൂല നിലപാടെടുക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ആനന്ദ് ശര്‍മയുടെ നിലപാടും വളച്ചൊടിച്ചെന്നു മുല്ലപ്പള്ളി ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here