Home POLITICS ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിന് പരിസമാപ്തി; ശബരിമല നട അടച്ചു

ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിന് പരിസമാപ്തി; ശബരിമല നട അടച്ചു

സന്നിധാനം: ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിന് പരിസമാപ്തി. 41 ദിവസം ശരണം വിളികള്‍ മുഴങ്ങിയ പൂങ്കാവനത്തിന് ഇനിയുള്ള മൂന്നുദിവസം പ്രാര്‍ഥനയുടെ നിമിഷങ്ങളാണ്. മണ്ഡലപൂജ പൂർത്തിയാക്കി അടച്ച നട ഇനി ഡിസംബര്‍ 30ന് വൈകിട്ട് അഞ്ചിന് മകരവിളക്ക് മഹോത്സവത്തിനാണ് തുറക്കുക.

മുൻ വർഷങ്ങൾക്ക് വിപരീതമായി നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ശബരിമല നട അടച്ചത്. വൃശ്ചികം ഒന്നിന് മണ്ഡല മകരവിളക്ക് ഉത്സവത്തിന് നടതുറക്കുന്നതിന് മുന്നോടിയായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പിന്നീട് പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 144 ഘട്ടം ഘട്ടമായി നീട്ടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here