Home Uncategorized ശബരിമല: പ്രശ്‌നങ്ങള്‍ ഇപ്പോഴില്ലെന്നു ഹൈക്കോടതി

ശബരിമല: പ്രശ്‌നങ്ങള്‍ ഇപ്പോഴില്ലെന്നു ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യം ഇപ്പോഴില്ലെന്നു ഹൈക്കോടതി. സമാധാനാന്തരീക്ഷമാണുള്ളത്, ആര്‍ക്കും ദര്‍ശനം നടത്താന്‍ സാഹചര്യമുണ്ടെന്നും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ തങ്ങളെ തടഞ്ഞു എന്നവകാശപ്പെട്ടു ചാലക്കുടി സ്വദേശികളാണ് കോടതിയെ സമീപിച്ചത്.


ബിജെപി, സര്‍ക്കുലറില്‍ പേരുണ്ടായിരുന്ന മൂന്നുപേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തതെന്നും ഇവര്‍ ചാലക്കുടിയില്‍ പ്രതിഷേധം നടത്തിയവരാണെന്നും രണ്ടുപേര്‍ക്കെതിരെ കേസുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ശബരിമല ദര്‍ശനത്തിനെത്തിയ ഇരുപത്തഞ്ചംഗ സംഘത്തിലെ മൂന്നുപേരായ ബിബിന്‍, അഖില്‍, വിപിന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ശബരിമലയില്‍ ഇവരെ തടഞ്ഞു എന്ന് കാണിച്ചു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here