Home Uncategorized ശബരിമല പ്രചാരണായുധമാക്കും; വേണ്ടെന്നു പറയാൻ ആർക്കും അവകാശമില്ല: കെ.സുരേന്ദ്രൻ

ശബരിമല പ്രചാരണായുധമാക്കും; വേണ്ടെന്നു പറയാൻ ആർക്കും അവകാശമില്ല: കെ.സുരേന്ദ്രൻ

കോട്ടയം∙ ശബരിമല ഉൾപ്പെടെയുള്ള മതപരമായ വിഷയങ്ങൾ പ്രചാരണായുധമാക്കിയാൽ പെരുമാറ്റച്ചട്ട ലംഘനത്തിനു കേസെടുക്കുമെന്ന പറഞ്ഞ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർക്കെതിരെ ബിജെപി. ശബരിമല തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കുമെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ പറഞ്ഞു.

ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന് പറയാൻ ആർക്കും അവകാശമില്ല. വിഷയത്തിൽ സർക്കാർ എടുത്ത നിലപാട് ചർച്ചാവിഷയമായി ഉയർത്തി കൊണ്ടുവരും. ഇത് ആർക്കും തടയാനാവില്ല. കള്ളവോട്ട് തടയാനുള്ള നടപടികൾ സ്വീകരിക്കുകയാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ചെയ്യേണ്ടതെന്ന് ബിജെപി കോർ കമ്മറ്റി യോഗത്തിന് എത്തിയ സുരേന്ദ്രൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here