Home NATIONAL ശബരിമല : ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ യോഗം 31ന്

ശബരിമല : ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ യോഗം 31ന്

തിരുവനന്തപുരംന്:  ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ യോഗം വിളിക്കും. ഈ മാസം 31ന് തിരുവനന്തപുരത്താണു യോഗം.

യോഗത്തിന്റെ വിവരങ്ങള്‍ വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിമാര്‍ക്ക് കത്തയച്ചു. മണ്ഡലകാലം ആരംഭിക്കുന്നതിനു മുന്‍പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇതര സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ യോഗം വിളിക്കാറുണ്ടെങ്കിലും സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ യോഗത്തിന് ഏറെ പ്രാധാന്യമുണ്ട്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന ഭക്തര്‍ക്ക് ഏര്‍പ്പെടുത്തേണ്ട സുരക്ഷാ സംവിധാനങ്ങളടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും

LEAVE A REPLY

Please enter your comment!
Please enter your name here