Home Uncategorized ശബരിമല തീര്‍ഥാടകന്റെ മരണം സംഭവിച്ചത് രക്തസ്രാവം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ശബരിമല തീര്‍ഥാടകന്റെ മരണം സംഭവിച്ചത് രക്തസ്രാവം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പത്തനംതിട്ട: ശബരിമല തീര്‍ഥാടകന്റെ മരണം സംഭവിച്ചത് രക്തസ്രാവം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തുടയെല്ല് പൊട്ടിയാണ് രക്തസ്രാവമുണ്ടായത്.

ആന്തരികാവയവങ്ങള്‍ക്കു ക്ഷതമില്ല. ഉയരത്തില്‍നിന്ന് വീണോ അപകടത്തില്‍പെട്ടോ തുടയെല്ല് പൊട്ടാം. മൃതദേഹത്തിന് ഒരാഴ്ചയിലധികം പഴക്കമുണ്ട്. ജീര്‍ണിച്ച നിലയിലാണു മൃതദേഹം കണ്ടെത്തിയത്.വിഷം ഉള്ളില്‍ ചെന്നതായി സൂചനയില്ലെന്നും പോസ്റ്റ് മോര്‍ട്ടത്തില്‍ വ്യക്തമായി. പന്തളം മുളമ്പുഴ ശരത് ഭവനില്‍ ശിവദാസന്റെ മൃതദേഹമാണ് പ്ലാപ്പള്ളി കമ്പകത്തുംവളവിനു സമീപം വനത്തില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. നിലയ്ക്കല്‍ ലാത്തിച്ചാര്‍ജിനെ തുടര്‍ന്നാണു മരണമെന്ന് ബിജെപി, സംഘപരിവാര്‍ സംഘടനകള്‍ ആരോപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here