Home NATIONAL ശബരിമല തീര്‍ത്ഥാടകരുടെ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

ശബരിമല തീര്‍ത്ഥാടകരുടെ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

 

പൊന്‍കുന്നം: പൊന്‍കുന്നത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ഗുരുവായൂരില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് ബസില്‍ ഉണ്ടായിരുന്നത്. പൊന്‍കുന്നം-കാഞ്ഞിരപ്പള്ളി പാതയില്‍ താന്നിമൂട് വളവില്‍ പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാല്‍പ്പതോളം അയ്യപ്പഭക്തര്‍ അപകട സമയത്ത് ബസില്‍ ഉണ്ടായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here