ശബരിമല: തുലാമാസപൂജ പൂര്‍ത്തിയാകുന്ന നാളെ ക്ഷേത്രനട രാത്രി 10ന് അടയ്ക്കും.
മേല്‍ശാന്തി എ.വി.ഉണ്ണികൃഷ്ണന് നമ്പൂതിരി അയ്യപ്പ വിഗ്രഹത്തില്‍ ഭസ്മാഭിഷേകം നടത്തിയാണ് നട അയ്ക്കുന്നത്. ദോഷ പരിഹാരത്തിനായി അയ്യപ്പ സന്നിധിയില്‍ മഹാമൃത്യുംഞ്ജയ ഹോമം നടന്നു. ദേവപ്രശ്ന പരിഹാരക്രിയയുടെ ഭാഗമായാണിത്. തന്ത്രി കണ്ഠരര് രാജീവര് കാര്‍മ്മികത്വം വഹിച്ചു. കളകാഭിഷേകവും നടത്തി.