Home Uncategorized ശബരിമല: എസ്എന്‍ഡിപിയും ബിജെപിയും ഒന്നിച്ചുനിന്ന് പോരാടണമെന്ന് അമിത് ഷാ

ശബരിമല: എസ്എന്‍ഡിപിയും ബിജെപിയും ഒന്നിച്ചുനിന്ന് പോരാടണമെന്ന് അമിത് ഷാ

ശിവഗിരി : ശബരിമലയിലെ അടിച്ചമര്‍ത്തലിനെതിരെ എസ്എന്‍ഡിപിയും ബിജെപിയും ഒന്നിച്ചുനിന്ന് പോരാടണമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ശിവഗിരിയില്‍ വെള്ളാപ്പള്ളി നടേശനെ വേദിയിലിരുത്തിയായിരുന്നു അമിത് ഷായുടെ ആഹ്വാനം.

കേരളത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തില്‍ ശ്രീനാരായണ ഗുരുവില്‍ നിന്ന് ഊര്‍ജ്ജം ഉള്‍കൊണ്ട് പ്രവര്‍ത്തിക്കുന്ന എസ്.എന്‍.ഡി.പിയുടെയും ശിവഗിരി മഠത്തിന്റെയും സംഭാവന വളരരെ വലുതാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ പറഞ്ഞു. അതേസമയം ശ്രീനാരയണ ഗുരുവിന്റെ ഓര്‍മകളുള്ള പ്രദേശങ്ങള്‍ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസനപദ്ധതിയും അദ്ദേഹം പ്രഖ്യാപിച്ചു.

ശബരിമലയുടെ പേരില്‍ ഹിന്ദുക്കളുടെ നേരെ നടക്കുന്ന അക്രമങ്ങല്‍ എസ്എന്‍ഡിപിയും ബിജെപിയും ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കണമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ശിവഗിരിയില്‍ പറഞ്ഞു. ശിവഗിരി മഠത്തില്‍ നടന്ന ശ്രീനാരായണ ഗുരുദേവ മഹാസമാധി ആചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

LEAVE A REPLY

Please enter your comment!
Please enter your name here