Home Uncategorized ശബരിമല: എന്‍ഡിഎയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഇന്നാരംഭിക്കും; 15ന് സമാപിക്കും

ശബരിമല: എന്‍ഡിഎയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഇന്നാരംഭിക്കും; 15ന് സമാപിക്കും

തിരുവനന്തപുരം:ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ എന്‍ഡിഎ പന്തളത്തു നിന്നും സെക്രട്ടറിയേറ്റിലേക്ക് നടത്തുന്ന ലോങ് മാര്‍ച്ച് ഇന്ന് ആരംഭിക്കും.
ഭൂരിപക്ഷ സമുദായങ്ങളില്‍പ്പെടുന്ന എന്‍എസ്എസ്സും യോഗക്ഷേമസഭയും തന്ത്രി-പന്തളം കുടുംബങ്ങളുമാണ് വിധിക്കെതിരെ പ്രധാനമായും മാര്‍ച്ചില്‍ കൈകോര്‍ക്കുന്നത്.


ഭൂരിപക്ഷ സമുദായസംഘടനകളുടെ ഏകീകരണമെന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ സ്വപ്നത്തിലേക്കെത്തുന്നുവെന്നായിരുന്നു പാര്‍ട്ടി കണക്ക്കൂട്ടുന്നത്. ശബരിമല സംരക്ഷണയാത്ര എന്ന നിലക്കാണ് എന്‍ഡിഎ പന്തളത്തുനിന്നും സെക്രട്ടറിയേറ്റ് വരെ എന്‍ഡിഎയുടെ ലോംങ് മാര്‍ച്ച്. 15ന് തലസ്ഥാനത്തെത്തുന്ന രീതിയിലാണ് പരിപാടി. പ്രതിഷേധം വ്യാപകമാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത്് ഇന്ന് നാമജപയാത്രയും സംഘടിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here