Home Uncategorized ശബരിമലയ്ക്ക് പോകാന്‍ എകെജി സെന്‍ററില്‍ പോയി കെഎസ്ആര്‍ടിസി ചോദിക്കേണ്ട അവസ്ഥയെന്ന് ശ്രീധരന്‍പിള്ള

ശബരിമലയ്ക്ക് പോകാന്‍ എകെജി സെന്‍ററില്‍ പോയി കെഎസ്ആര്‍ടിസി ചോദിക്കേണ്ട അവസ്ഥയെന്ന് ശ്രീധരന്‍പിള്ള

പത്തനംതിട്ട: ശബരിമലയ്ക്ക് പോകാന്‍ എകെജി സെന്‍ററില്‍ പോയി കെഎസ്ആര്‍ടിസി ചോദിക്കേണ്ട അവസ്ഥയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. അത്രയും വലിയ ഗതികേടിലാണ് തീര്‍ഥാടകര്‍. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ അധപതനമാണ് ഇതെന്നും അദ്ദേഹം വിമര്‍ശിച്ചു.

പൗരാവകാശത്തിന് മേലുള്ള കടന്ന് കയറ്റമാണിത്. പൊലീസിനെ എല്ലാം ഏല്‍പ്പിച്ച് താക്കോല്‍ കൊടുത്തിരിക്കുകയാണ്. മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതിനെല്ലാമെതിരെ സമാധാനപരമായി ജീവന്മരണ പോരാട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here