Home Govt Release ശബരിമലയിൽ യുവതികൾക്ക് ദർശനത്തിന് രണ്ടുദിവസം മാറ്റിവയ്ക്കാവുന്നതാണെന്ന് സർക്കാർ

ശബരിമലയിൽ യുവതികൾക്ക് ദർശനത്തിന് രണ്ടുദിവസം മാറ്റിവയ്ക്കാവുന്നതാണെന്ന് സർക്കാർ

കൊച്ചി: ശബരിമലയിൽ യുവതികൾക്ക് ദർശനത്തിന് രണ്ടുദിവസം മാറ്റിവയ്ക്കാവുന്നതാണെന്ന് സർക്കാർ. യുവതികളുടെ ദർശനത്തിനായി എന്തൊക്കെ സൗകര്യങ്ങൾ ഒരുക്കാം എന്നത് വിശദമാക്കാൻ സർക്കാരിന് ഹൈക്കോടതി സമയം നൽകി. ശബരിമല ദർശനത്തിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നാലു യുവതികൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നിർദ്ദേശം.

സ്ത്രീകളുടെ ദർശനത്തിനായി പ്രത്യേകമായി മൂന്നു ദിവസം മാറ്റിവെയ്ക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. സ്ത്രീകൾക്ക് ദർശനം നടത്തുന്നതിന് രണ്ടു ദിവസം പ്രത്യേകമായി മാറ്റി വെയ്ക്കുന്നതാണെന്ന് സ്റ്റേറ്റ് അറ്റോർണി നിലപാട് അറിയിച്ചു.

എന്നാൽ അത് എത്ര പ്രയോഗികമാകുമെന്ന് കോടതി ആരാഞ്ഞു. യുവതികൾക്ക് പോകാനുള്ള ഭരണഘടനാ അവകാശം പോലെ തന്നെ സുരക്ഷയും പരിഗണന അർഹിക്കുന്ന വിഷയം ആണെന്ന് കോടതി ചൂണ്ടിക്കാട്ടി. യുവതികൾക്ക് പ്രവേശനത്തിന് എന്ത് സൗകര്യം ഒരുക്കാൻ കഴിയുമെന്ന് അറിയിക്കാൻ സർക്കാറിനോട് ആവശ്യപ്പെട്ടു.

പത്ത് ദിവസം സമയം ചോദിച്ചെങ്കിലും ഒരാഴ്ചക്കകം മറുപടി നൽകാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് സർക്കാരിനോട് നിർദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here